sndp
എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖ യൂത്ത് മൂവ്മെന്റ് സമിതിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖാ യൂത്ത് മൂവ്മെന്റ് സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് നടന്നു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്.സനീഷ് അദ്ധ്യക്ഷനായി. മുൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് എൻ.വിശ്വംഭരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെരുമ്പാവൂർ എസ്.ഐ ജോഷി മാത്യു ബോധവത്കരണ ക്ലാസ് നയിച്ചു. അനന്തു സജീവ്, കെ.ബി.അനിൽ, കെ.‌ടി.ബിനോയ്, പി.എൻ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.