
പനങ്ങാട്: എസ്.എൻ.ഡി.പി യോഗം 1483-ാം നമ്പർ പനങ്ങാട് ശാഖാ യൂത്ത് മൂവ്മെന്റും ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി ശാഖാമന്ദിരത്തിൽ നടന്ന ക്യാമ്പ് ശാഖാ പ്രസിഡന്റ് ഇൻ-ചാർജ്ജ് സീതാരാമൻ കണ്ണികാട്ട് ഉദ്ഘാടനം ചെയ്തു.