പെരുമ്പാവൂർ: തിരിച്ചടവും നിക്ഷേപ വായ്പ പലിശ നിരക്കുകളുടെ ഏകോപനവും കാര്യക്ഷമമാക്കാൻ റിക്കവറി മാനേജ്‌മെന്റ് ഊർജിതപ്പെടുത്താൻ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി മൂലം സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. സഹകരണ സംഘം പ്രതിനിധികൾക്കായുള്ള ശില്പശാലയും യോഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ എം. രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഭരണ സമിതി അംഗം പി.പി. അവറാച്ചന്റെ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബേബി തോപ്പിലാൻ , ശാന്ത നമ്പീശൻ , രവി.എസ്.നായർ , അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ. ഹേമ, സി.പി. രമ, വിവിധ ബാങ്ക് പ്രസിഡന്റുമാരായ പി.വൈ. പൗലോസ്, എം.ഐ. ബീരാസ് , കെ.ആർ. ത്യാഗരാജൻ, റ്റി.വി. മോഹനൻ, ഷാജി സരിഗ, കെ.ആർ ശാരദ, എം.വി. ബെന്നി, ചാക്കോ,പി.മാണി, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.