
കുമ്പളങ്ങി: ശ്രീസുബ്രഹ്മണ്യസ്വാമി മഹാഭദ്രകാളി ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കെ.ജെ. മാക്‌സി എം.എൽ.എ തുടക്കംകുറിച്ചു. ചെളിനീക്കി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും നടപ്പാത, ചവിട്ടുപടി എന്നിവ നിർമ്മിക്കാനും ആകെ 9.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണച്ചുമതല.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.എ.സജീർ, സാബു തോമസ്, റീത്ത തോമസ്, പ്രവീൺ.സി.ബി, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ രമ്യ. ആർ., അസി. എൻജിനിയർ അശ്വതി ചന്ദ്രഹാസൻ, പൊതുപ്രവർത്തകരായ സുരേഷ് ബാബു, വർഷ, ആർ.കെ. സുകുമാരൻ, പി. കെ.ജയൻ എന്നിവരും സംബന്ധിച്ചു.