കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ രണ്ടാം ഡിവിഷൻ ചെള്ളയ്ക്കാപ്പടിയിൽ എൽ.ഇ.ഡി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. തോമസ് ചാഴികാടൻ എം.പി.മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർ ജിജോ ടി.ബേബി, ജോർജ് ചമ്പമല, ബിനീഷ് തുളസീദാസ് , ആൽബിൻ ബാബു എന്നിവർ സംസാരിച്ചു.