 
ആലുവ: ആലുവയിലെ ജനപ്രിയ ഡോക്ടർ എം.എൻ.മുകുന്ദന്റെ വിയോഗത്തിൽ ആലുവ ശ്രീനാരായണ ക്ളബ് അനുശോചിച്ചു. അനുശോചന യോഗത്തിൽ ക്ലബ് വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.ദിവാകരൻ, ആർ.കെ.ശിവൻ, ട്രഷറർ കെ.ആർ.ബൈജു, എം.പി.നാരായണൻ കുട്ടി, പി.എം.വേണു, സിന്ധു ഷാജി, ഷിജി രാജേഷ് എന്നിവർ സംസാരിച്ചു.