പള്ളുരുത്തി: ഡി.വൈ.എഫ്.ഐ പള്ളുരുത്തി ബ്ലോക്ക് കാൽനട പ്രചരണ ജാഥ സമാപിച്ചു. സമാപനനാളിലെ ജാഥ രാവിലെ കോണത്ത് ജില്ലാ സെക്രട്ടറി എ.ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുൻ കേന്ദ്രകമ്മിറ്റി അംഗം അഡ്വ.ടി.വി. അനിത ഉദ്ഘാടനം ചെയ്തു. വി.എ. ശ്രീകുമാർ അദ്ധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത്, കെ.സി.അരുൺകുമാർ, വി.എം.ധനീഷ്, ആര്യ രവി തുടങ്ങിയവർ സംസാരിച്ചു. ജാഥയിലെ വിവിധ കേന്ദ്രങ്ങളിൽ പി.സി. അനന്തു, പി.എ. ലാൽസൻ, എവിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.