മരട്: ശ്രീമരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വത്തിന്റെ 143-ാമത് വാർഷിക പൊതുയോഗം നടത്തി. പുതിയ ഭാരവാഹികളായി എം. സതീഷ് ബാബു (പ്രസിഡന്റ്), ചന്ദ്രചൂഢൻ (വൈസ് പ്രസിഡന്റ്), എൻ.സി. ബാലഗംഗാധരൻ (സെക്രട്ടറി), സുനിൽ ബാബു (ജോയിന്റ് സെക്രട്ടറി), ഹരിഹരൻ (ട്രഷറർ) എന്നിവരെയും ഓഡിറ്റർമാരായി രാജു കൂറ്റാഴത്ത്, ശിവപ്രസാദ് തേലപ്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.