കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലെ ഡോ.പല്പു കുടുംബയോഗം യൂണിയൻ കൗൺസിലർ കെ.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.കെ. സദാനന്ദൻ അദ്ധ്യക്ഷനായി. അജിത രഘു ആലുവ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, മട്ടലിൽ ക്ഷേത്ര ട്രഷറർ പി.വി. സാംബശിവൻ, ശിവാനന്ദൻ കോമളാലയം, ശക്തിധരൻ പുല്യാടത്ത്, ജോ.കൺവീനർ സിന്ധു ജയേഷ് എന്നിവർ സംസാരിച്ചു.