പെരുമ്പാവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തുനാട് താലൂക്ക് യൂണിയൻ പെരുമ്പാവൂർ യാത്രിനിവാസ് മുൻവശം യൂണിയന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിനും പ്രതിജ്ഞയും നടത്തി. യോഗം യൂണിയൻ പ്രസിഡന്റ് കെ.പി.വേണു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.ബോർഡ് അംഗം എം.എൻ.കമലൻ ലഹരിവിരുദ്ധ സന്ദേശം നൽകി. പെരുമ്പാവൂർ റേഞ്ച്എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു . യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.പൊന്നപ്പൻ കെ.പി,കൃഷ്ണൻകുട്ടി, സെക്രട്ടറിമാരായ എസ്. മുരളി, കെ.സി.അനിൽകുമാർ, താലൂക്ക് കമ്മിറ്റി അംഗങ്ങളായ രതീഷ്, ടി.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.