കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലെ സഹോദരനയ്യപ്പൻ കുടുംബയോഗം മട്ടലിൽ ക്ഷേത്രഹാളിൽ കൺവീനർ എൻ.ശശിധരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, സെക്രട്ടറി ടി.എൻ. രാജീവ്, ഡോ.ടി.കെ. ശിവദാസ്, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, ജോ.കൺവീനർ സിന്ധു ശിവൻ, എ.എൻ. വിദ്യാസാഗർ, മുരുകേശ് മട്ടലിൽ, കെ.കെ. ബോസ് എന്നിവർ സംസാരിച്ചു.