പെരുമ്പാവൂർ: മംഗള ഭാരതിയുടെ പ്രഥമ ഭാഷാഭാരതി പുരസ്‌കാരം സിപ്പി പള്ളിപ്പുറത്തിനും ഇ.വി.എൻ. വെങ്ങോലക്കും.
കുട്ടികളിൽ മാതൃഭാഷാ നൈപുണ്യം, വായനശീലം, വിജ്ഞാന തൃഷ്ണ, മൂല്യബോധം എന്നിവ വളർത്താൻ എഴുത്തിലൂടെയും നൂതനകർമ്മ പദ്ധതികളിലൂടെയും അരനൂറ്റാണ്ട് കാലത്തെ സമഗ്രസേവനത്തിനാണ് പുരസ്‌കാരം. തോട്ടുവ മംഗളഭാരതി ആശ്രമ സ്ഥാപകാചാര്യൻ കുമാരസ്വാമിയുടെ സമാധി ദിനമായ ജനുവരി 30ലെ സ്‌നേഹ സംഗമത്തിൽ പുരസ്‌കാര സമർപ്പിക്കും.