മരട്: മോസ്ക് റോഡ് റെസിഡന്റ്സ് അസോസിയേഷൻ മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കെ.വി.അരവിന്ദൻ സ്മാരക ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തൃപ്പൂണിത്തുറ സെന്റ് പോൾസ് വിജയികളായി. കുഫോസ് മാടവന രണ്ടാം സ്ഥാനത്തെത്തി. എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് മുൻ രഞ്ജി താരം എസ്.മനോജ് ഉദ്ഘാടനം ചെയ്തു. മരട് എസ്.ഐ ഷിജു സമ്മാനദാനം നിർവഹിച്ചു. എം.ആർ.ആർ.എ പ്രസിഡന്റ് എ.എം.മുഹമ്മദ് അദ്ധ്യക്ഷനായി. കൗൺസിലർ ബേബി പോൾ മുഖ്യാതിഥിയായി. അഡ്വ.കെ.എ.അനീഷ്, ബോബി കാർട്ടർ, ജോളി പള്ളിപ്പാട്ട്, വി.ആർ.വിജു, ദിവാകരൻ കുളത്തുങ്കൽ, എം. ചന്ദ്രശേഖരമേനോൻ, പി.ഡി. ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.