george-john

ആലുവ: കൗൺസലിംഗിനെത്തിയ പ്ളസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ചൂർണിക്കര കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ഡോ. ജോർജ് ജോണി (46) നെ അലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ക്ലിനിക്കിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതി നെഞ്ച് വേദന അനുഭവപ്പെടുന്നതായി പറഞ്ഞ് കുഴഞ്ഞുവീണു. തുടർന്ന് പ്രതിയെ കളമശേരി മെഡിക്കൽ കോളേജിൽ ഒരു ദിവസം നിരീക്ഷണത്തിലാക്കി. ഹദയസംബന്ധമായ രോമില്ലെന്ന് കാർഡിയോളജി വിഭാഗം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഭാര്യയുമായി അകന്ന് കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.