manaf

ആലുവ: കുന്നത്തേരിയിൽ സി.പി.എം പ്രവർത്തകനെ ലഹരിമാഫിയ ആക്രമിച്ചതായി പരാതി. സി.പി.എം കുന്നത്തേരി സൗത്ത് ബ്രാഞ്ച് അംഗം കുന്നത്തേരി പള്ളിക്കവല ഇലഞ്ഞിക്കുളം ഇടശ്ശേരി വീട്ടിൽ ഇ.എ. മനാഫ് (39) ആണ് ഞായറാഴ്ച്ച രാത്രി ഒമ്പതിന് ആക്രമിക്കപ്പെട്ടത്.

ലഹരി വിൽപ്പനയെ എതിർത്തതിനാണ് മനാഫിനെ ആക്രമിച്ചതെന്ന് സി.പി.എം പ്രവർത്തകർ പറയുന്നു. കമ്പി വടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പിടിച്ചുമാറ്റാൻ ചെന്നവരെയും ആക്രമിച്ചു. മനാഫിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.