c-it-u
സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏലൂർ വടക്കുംഭാഗത്ത് നിന്നാരംഭിച്ച കൊടിമര ജാഥ എസ്. ശർമ്മ ഉദ്ഘാടനം ചെയ്യുന്നു


കളമശേരി: സി.ഐ.ടി.യൂ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി മര ജാഥ ഏലൂർ വടക്കും ഭാഗത്ത് അബ്ദുൽ റസാഖ് രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു .ജാഥ സി. ഐ. ടി.യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ്മ കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു.രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പഹാരം അണിയിച്ചതിനു ശേഷം കൊടിമരം ജാഥ നയിക്കുന്ന കെ.വി.മനോജിന് കൈമാറി.പി .എ. ഷെരീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു പി.എ , ജാഥാ ക്യാപ്ടൻ കെ.വി.മനോജ് സംഘാടക സമിതി ചെയർമാൻ എ ഡി.സുജിൽ, കൺവീനർ മുജീബ് റഹ്മാൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു