കളമശേരി: ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതി സ്വാമി സത്യാനന്ദ സരസ്വതി ജയന്തി സദ്ഭാവന ദിനമായി ആചരിച്ചു. ഏലൂർ പാട്ടുപുരയ്ക്കൽ നടന്ന സമ്മേളനത്തിൽ ഐക്യവേദി മുനിസിപ്പൽ സമിതി പ്രസിഡന്റ് ബി.മധുസൂദനൻ നായർ അദ്ധ്യക്ഷനായി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷീജ ബിജു, പറവൂർ താലൂക്ക് ഖജാൻജി കെ.എസ്.സനന്ദൻ, മേഖലാ സെക്രട്ടറി കെ.കെ.ഷാജി, മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി കെ.കൃഷ്ണദാസ്, സെക്രട്ടറി രാജൻ നാവുള്ളി എന്നിവർ സംസാരിച്ചു.