കൊച്ചി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലൂർ വീനസ് ക്ളബ്ബിന്റെയും ലൈബ്രറിയിലെ വനിതാവേദിയുടെയും നേതൃത്വത്തിൽ ലഹരിവിമുക്ത സെമിനാർ നടത്തി. എളമക്കര പൊലിസ് സറ്റേഷൻ എസ്. ഐ എയിലിൻ ബാബു ഉദ്ഘാടനം ചെയ്തു.കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡയാന ഓസ്റ്റിൻ , ഡിവിഷൻ കൗൺസിലർ സി.എ. ഷക്കീർ, സെക്രട്ടറി ടി.സി. രഞ്ജൻ,ലൈബ്രറി പ്രസിഡന്റ് എൻ.ആർ. സതീഷ്‌കുമാർ എൻ.ബി.ജോഷി, സമീറ അസീസ് എന്നിവർ സംസാരിച്ചു.