meeting

കൊച്ചി: എഴുത്തുകൂട്ടം 'ദ കമ്മ്യൂൺ ഒഫ് ലെറ്റേഴ്‌സി'ന്റെ വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ 10ന് ചാവറ കൾച്ചറൽ സെന്ററി​ൽ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 11.30ന് എഴുത്തു വിചാരം സെഷൻ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

പന്ന്യൻ രവീന്ദ്രൻ, ഇന്ദു മേനോൻ, കേരള പൊലീസ് എൻ.ആർ.ഐ സെൽ മേധാവി കെ.ലാൽജി, എസ്.പി​.സി​.എസ് പ്രസിഡന്റ് അഡ്വ.പി.കെ. ഹരികുമാർ, നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ ഇ.എൻ.നന്ദകുമാർ, ഫാദർ. തോമസ് പുതുശേരി, എഴുത്തുകൂട്ടം പ്രസിഡന്റ് ഇടപ്പോൺ അജികുമാർ എന്നിവർ സംസാരി​ക്കും. പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, ഡോ.വി.ആർ.സുധീഷ്, ഡോ.സി.രാവുണ്ണി, കെ.ജോർജ് ജോസഫ് എന്നിവർ പങ്കെടുക്കും.

എഴുത്തും സിനിമയും സെഷനിൽ ചലച്ചിത്ര നിർമ്മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി, തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ, സംവിധായകൻ എം.പത്മകുമാർ, എറണാകുളം അസി. കമ്മിഷണർ പി.രാജ്കുമാർ എന്നിവർ പങ്കെടുക്കും. എഴുത്തുകൂട്ടം സാഹിത്യ പുരസ്‌കാരങ്ങൾ സജിൽ ശ്രീധർ, വി.സുരേഷ് കുമാർ, ബാബുരാജ് കളമ്പൂർ എന്നിവർക്ക് സമ്മാനിക്കും.