m

കുറുപ്പംപടി: പേപ്പർ ലോഡുമായി വന്ന ലോറി മുപ്പത്തിയഞ്ചടി താഴ്ചയിലേത്ത് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറുപ്പംപടി - വായ്ക്കര റൂട്ടിൽ മാതാ ക്രഷറിന് സമീപം ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ലോറി പിന്നോട്ട് എടുക്കുന്നതിനിടെ ഭാരംമൂലം ഒരുവശം താഴുകയും ചരിവിലേക്ക് ലോറി മറിയുകമായിരുന്നു. ഈ സമയം ക്ലീനർ ലോറിക്ക് പുറത്തായിരുന്നു.

തമിഴ്നാട്ടിൽ നിന്ന് കുറുപ്പംപടിയിലെ അനുപമ പാക്കിംഗ് യൂണിറ്റിലേക്കുള്ള ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി മറുയുന്നതിനിടെ തമിഴ്നാട്ടുകാരനായ ഡ്രൈവർ ചാടിയറങ്ങിയതിനാൽ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ നിന്ന് ലോഡ് നീക്കി. ലോറി ഇവിടെ നിന്ന് ഉയ‌ർത്താനുള്ള ശ്രമം വൈകിട്ടും തുടരുകയാണ്.