
കളമശേരി: ഫാക്ട് ലളിതകലാകേന്ദ്രത്തിന്റെ എം.കെ.കെ. നായർ പുരസ്കാരത്തിന് കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപിയെ തിരഞ്ഞെടുത്തു.25000 രൂപയും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 28ന് ഉദ്യോഗമണ്ഡലിലെ എം.കെ.കെ.നായർ ഹാളിൽ ലളിതകലാകേന്ദ്രം പ്രസിഡന്റും ഫാക്ട് സി.എം.ഡിയുമായ കിഷോർ റുംഗ്ത സമർപ്പിക്കും.കലാ-സാഹിത്യ-സാംസ്കാരിക മേഖലയിലും മാനേജ്മെന്റ് രംഗത്തും മികച്ച സംഭാവന ചെയ്തവരെയാണ് എം.കെ.കെ. നായർ പുരസ്കാരത്തിന് പരിഗണിക്കുക.