
ഹൈക്കോടതിയിൽ സർക്കാർ വിശദീകരണം
കൊച്ചി: അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിന്മേലാണ് വിശദീകരണം.
നിയമ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.ആഭിചാരക്രിയകളും മറ്റും തടയാനുള്ള ബില്ലുകൾ സർക്കാർ പലതവണ തയ്യാറാക്കിയെങ്കിലും നിയമമാക്കിയില്ലെന്നും,  കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പല തവണ സമീപിച്ചെങ്കിലും നിയമനിർമ്മാണത്തിന് നടപടി ഉണ്ടായില്ലെന്നും ഹർജിക്കാർ പറയുന്നു.
ഹർജിക്കാരുടെ
മറ്റാവശ്യങ്ങൾ
• ദുർമന്ത്രവാദം തടയാൻ ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച നിയമ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് പരിഗണിക്കണം
• അരനൂറ്റാണ്ടിനിടെ കാണാതായ വ്യക്തികളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം
• ആഭിചാര കേന്ദ്രങ്ങൾ കണ്ടെത്താൻ പൊലീസിനു നിർദ്ദേശം നൽകണം,
• ആഭിചാരക്രിയകളും ദുർമന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളും ടെലിഫിലിമുകളും തടയണം