മൂവാറ്റുപുഴ: ടൂൾസ് റെന്റൽ അസോസിയേഷൻ (ട്രാക്ക്) മേഖലാസമ്മേളനം ജില്ലാ പ്രസിഡന്റ് ജോൺസൺ പേരേപ്പാടൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ക്ലീറ്റസ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം അത്തിമണ്ണിൽ, ബാബു തൊടുപുഴ, അബ്ബാസ് കൈമല, അബൂബക്കർ, ജോർജ് മാലിപ്പാറ രമേശ്, സുധീർ ആക്കോത്ത്
എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ക്ലീറ്റസ് പുളിക്കൻ (പ്രസിഡന്റ്), ടി.വി. കുര്യാച്ചൻ, ബെന്നി സുധീർ (വൈസ് പ്രസിഡന്റ്മാർ), ജോർജ് മാലിപ്പാറ (ജനറൽ സെക്രട്ടറി) തസ്ബീർ, ജോമോൻ, ബോബി (സെക്രട്ടറിമാർ), രമേശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
മൂവാറ്റുപുഴ തൃക്കളത്തൂർ മൈത്രി
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി ജോർജ് മാലിപ്പാറ (പ്രസിഡന്റ്), മഞ്ജു ടി.എന്‍. (വൈസ് പ്രസിഡന്റ്) കെ.പി. ജോർജ് (ജനറല്‍ സെക്രട്ടറി), വത്സ ഗോപാലകൃഷ്ണൻ (സെക്രട്ടറി), ജയ വത്സലന്‍ (ഖജാൻജി)