
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ ചിത്രകല- ശില്പകല ക്യാമ്പ് ചാവറ പാലറ്റ് - 50 ഇന്ന് സമാപിക്കും. 15ന് തുടങ്ങിയ ക്യാമ്പിൽ അജയൻ വി.കാട്ടുങ്ങൽ, ബിജു സി.ഭരതൻ, എബിൻ, ജുബിലിയന്റ് ഉണ്ണി, സജി റാഫേൽ, സുനിൽ തിരുവാണിയൂർ തുടങ്ങി കേന്ദ്ര, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ 22 ചിത്രകലാകാരന്മാരും 10 ശില്പകലാകാരന്മാരുമാണ് പങ്കെടുക്കുന്നത്. കൊവിഡാനന്തരം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി പറഞ്ഞു. കലാരംഗത്തെ ചാവറ അച്ചന്റെ സംഭാവനകളും കൊച്ചിയുടെ സാംസ്കാരികത്തനിമയും പൈതൃകവും മുഖ്യവിഷയമാക്കി ചാവറ കൾച്ചറൽ സെന്ററിന്റെ ചുമരുകളിൽ സിമന്റ് റിലീഫ് വർക്കുകളാണ് ചെയ്യുന്നത്.