
കാലടി: യോഗയും ഡാൻസും സംയോജിപ്പിച്ച് നൃത്തപരിശീലനം നൽകുന്ന ആഴകം സഖിയുടെ വാർഷികം ആഘോഷിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ. പി .ജി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോണി പള്ളിപ്പടൻ, സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം ഡോ. സന്തോഷ് തോമസ്, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ് വിഷ്ണുദേവ്. കെ. എസ്. വാർഡ് മെമ്പർ ജിഷ സുനിൽ, യോഗ ആചര്യന്മാരായ അഡ്വ. തങ്കച്ചൻ വർഗീസ്, സിദ്ധാർഥ് കാലടി, പ്രഭ ദിവാകരൻ എന്നിവർ സംസാരിച്ചു. വിഷ്ണുദേവന്റെ സംഗീത കച്ചേരി, അമയ ദേവദാസ് ഭാരതനാട്യം, രശ്മി ദേവരാജ് മോഹിനിയാട്ടം, വൈഷ്ണവ് ശ്രീനിവാസൻ കാർണ്ണാട്ടിക്ക് മ്യൂസിക്, സഖി കലാകാരികൾ അവതരിപ്പിച്ച തിരുവാതിര എന്നീ പരിപാടികൾ ഇതിനോട് അനുബന്ധിച്ച് അരങ്ങേറി. പ്രോഗ്രാം കോഓഡിനേറ്റർ രശ്മി ദേവരാജ് നേതൃത്വം നൽകി.