
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ ഗോവർദ്ധിനി പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിസ മൈതീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ഇ. നാസർ, എം.സി. വിനയൻ, സാജിത മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. തൃക്കളത്തൂർ വെറ്ററിനറി സർജൻ ഡോ. ലീനാ പോൾ ക്ലാസെടുത്തു. ഗോവർദ്ധനി പദ്ധതിതിയിൽ ദത്തെടുക്കപ്പെട്ട കന്നുകുട്ടികൾക്ക് പകുതി വിലക്ക് കാലിത്തീറ്റ ലഭിക്കും. ഒരു ഗുണഭോക്താവിന് 12500രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്.