kudivellam

മൂവാറ്റുപുഴ: പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി നഗരസംഭ. മേഖലയിലെ ചോർച്ചയുള്ള സ്ഥലങ്ങൾ കണ്ടെത്തി, താത്കാലിക കരറാറുകാരെ ഉപോയഗിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കും. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുകയും ഒപ്പം റോഡുകൾ തകരുകയും ചെയ്തതോടെ നഗരസഭ അംഗങ്ങൾ വാട്ടർ അതോറിട്ടി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്നത്തിൽ ഇപെടുകയായിരുന്നു. ഇതാണ് നടപടികൾ വേഗത്തിലാകാൻ കാരണം. പൈപ്പുകളുടെ അറ്റകുറ്റപ്പണി മാത്രമല്ല, ജലമൊഴുകി താറുമാറായ റോഡുകളും നന്നാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൗൺസിലർമാരായ ജിനു മടേക്കൻ, ജോയ്സ് മേരി ആന്റണി, ജോസ് കുര്യാക്കോസ്,ലൈല ഹനീഫ, രാജശ്രീ രാജു ജോളി മണ്ണൂർ തുടങ്ങിയവർ ഉപരോധത്തിനും ചർച്ചയ്ക്കും നേതൃത്വം നൽകി.

പണിമുടക്ക് പണിയായി

കാരാറുകാർ പണിമുടക്കിയതിനാലാണ് അറ്റകുറ്റപണി നീണ്ടുപോയതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. തുടർന്ന് നഗരസഭ അംഗങ്ങൾ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ മന്ത്രി, വാർഡുകളിൽ അടിയന്ത്രര നടപടി സ്വീകരിക്കാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകുകയായിരുന്നു.

ജലവിതരണം തടസപ്പെട്ടു
പൈപ്പ് പൊട്ടിയതുമൂലം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പ്രതിദിനം പാഴാകുന്നതെന്ന് കൗൺസിലർമാർ പറയുന്നു.

പല പ്രദേശങ്ങളിലും ജലവിതരണം തടസപ്പെട്ടു. വെള്ളം ഒഴുകി റോഡുകൾ താഴ്ന്നു. ഈയൊരു സാഹചര്യത്തിലാണ് കൗൺസിലർമാർ ഉപരോധ സമരം നടത്തിയത്.