sachithanandhan
യു.സി കോളേജ് ശതാബ്ദി ആഘോഷ പ്രഭാഷണ പരമ്പര

ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷ പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'എന്തു കൊണ്ട് ഗാന്ധി' എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ.പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എം.മൈക്കിൾ, കോളേജ് ഗാന്ധി ദർശൻ ക്ലബ്ബുമായി ധാരണാപത്രം ഒപ്പിട്ട കൊച്ചി പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി.നവീൻകുമാർ, മുതിർന്ന ഗാന്ധിയൻ അമ്പലമേട് ഗോപി എന്നിവർ സംസാരിച്ചു. മലയാള വിഭാഗം അദ്ധ്യാപിക ഡോ.മിനി ആലീസ് സ്വാഗതവും ഡോ.സീന മത്തായി നന്ദിയും പറഞ്ഞു.