
പറവൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളന കൊടിമര ജാഥക്ക് പറവൂരീൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.വി. മനോജ്, വൈസ് ക്യാപ്റ്റൻ ടി.വി. സൂസൻ, ജാഥാംഗങ്ങളായ എം.ജി. അജി, കെ.എ. അലിഅക്ബർ, ഏരിയ സെക്രട്ടറി കെ.സി. രാജീവ്, ട്രഷറർ സി.ആ.ർ ബാബു, ജില്ലാകമ്മറ്റി അംഗം കെ.എ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം നൽകി.