ആലുവ: എം.സി.പി.ഐ (യു) അഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അടുത്ത വർഷം ജനുവരി 7,8,9 തിയതികളിൽ ആലുവായിലാണ് സംസ്ഥാന സമ്മേളനം.
സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗ കെ.ആർ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.എ. അബ്ദുൾ സമദ്, കെ.പി. ഗോവിന്ദൻ, ഇടപ്പള്ളി ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ. ചന്ദ്രദാസ്, ബി.ജെ. ലക്ഷ്മണൻ, എ.കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.കെ.വിജയൻ, എം. മീതിയൻ പിള്ള എന്നിവർ സംസാരിച്ചു. ഡി.ആർ. പിഷാരടി, എൻ.എം. പിയേഴ്‌സൺ (രക്ഷാധികാരികൾ), കെ.ആർ. സദാനന്ദൻ (ചെയർമാൻ), എം. മീതിയൻ പിള്ള (ജനറൽ കൺവീനർ) എന്നിവരെ സ്വാഗതസംഘം മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥ, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 2023 മാർച്ച് 20 മുതൽ 23 വരെ രാജസ്ഥാനിലെ ജോധ്പൂരിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.