
ആലുവ: കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്കുള്ള ക്യാഷ് അവാർഡുകൾ എറണാകുളം ജോയിന്റ് രജിസ്ട്രാർ (ജനറൽ) സജീവ് കർത്ത വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.എ. ഷാജഹാൻ, അബ്ദുൾ ലത്തീഫ്, പി.എ. ചന്ദ്രൻ, റാബിയ സുലൈമാൻ, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി തുടങ്ങിയവർ സംസാരിച്ചു. 'നവലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ റിട്ട. അസി. രജിസ്ട്രാർ കെ.എൻ. പ്രഭാകരൻ ക്ലാസെടുത്തു.