
കാലടി: ചൊവ്വര ജനകീയ വായനശാല ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിമുക്തിയും ജനകീയ ക്ലാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് പി. വി. തങ്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ .കെ. ഷൈസൻ മുഖ്യപ്രഭാഷണം നടത്തി. ആലുവ സിവിൽ എക്സൈസ് ഓഫീസർ നിജ ജോയി ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായി ജാരിയ കബീർ, ഒ.എൻ. ഗോപാലകൃഷ്ണൻ, പി .ജി. വേണുഗോപാൽ, ഒ എൻ ബാബു, ജ്യോതി സുരേഷ്ബാബു, കെ.എസ്.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.