cpm

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പട്ടിമറ്റം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഇബ്രാഹിം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ വരണാധികാരിയായ ബി.ഡി.ഒ എസ്. ജ്യോതികുമാറിനാണ് പത്രിക നൽകിയത്. പത്രിക നൽകാൻ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായാണ് ബ്ലോക്ക് ഓഫീസിലേയ്ക്ക് എത്തിയത്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി സി.കെ.വർഗീസ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, കെ.വി. ഏലിയാസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി. ഗോപാലകൃഷ്ണൻ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ, സി.പി.ഐ മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, ജില്ലാ കൗൺസിൽ അംഗം കിഷിത ജോർജ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കൻതല, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ ട്രഷറർ രഞ്ജിത് രത്നാകരൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയ് പ്ളാവിട തുടങ്ങിയവർ സംബന്ധിച്ചു.