street-dogs

കൊച്ചി: തെരുവുനായ് ശല്യം നേരിടാനുള്ള നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് അടുത്തമാസം 4നു സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇനിയും വൈകരുതെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് ഒരുമാസത്തിനകം നടപടിയെടുക്കുമെന്ന് കഴിഞ്ഞമാസം 15നു സർ‌ക്കാ‌ർ പുറപ്പെടുവിച്ച ഉത്തരവിന്റെ സമയപരിധി അവസാനിച്ചതിനെ തുടർന്നാണിത്.

തെരുവുനായ്ക്കളെ പിടികൂടുന്നതിന്റെയും എ.ബി.സി. നടപടികളുടെയും വിശദാംശമടങ്ങിയ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം വേണമെന്ന പുനലൂർ നഗരസഭയുടെ അപേക്ഷ അംഗീകരിച്ച കോടതി, 21 വരെ സമയം നൽകി.