kogorpilly-hss-

പറവൂർ: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ളബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. കൊങ്ങോർപ്പിള്ളി കവലയിൽ നടന്ന പൊതുസമ്മേളനം ബിനാനിപുരം എ.എസ്.ഐ ഹരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.യു. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റോയ് മത്തായി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ ഫ്ളാഷ്മോബ് അവതരിപ്പിച്ചു.