
പറവൂർ: ലെൻസ്‌ഫെഡ് പറവൂർ ടൗൺ യൂണിറ്റ് കൺവെൻഷൻ നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി. ബേബി, നഗരസഭ കൗൺസിലർ ഇ.ജി. ശശി, നന്ദകുമാർ, പി.പി. രാജേഷ്, കെ.ടി. രമേഷ്, കെ.എസ്. സിദാത്ത്, വെസ്‌ന ജലേഷ്, ഹരിത കല്ല്യാണകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.