കാലടി : മാണിക്യമംഗലം ഗവ. എൽ.പി സ്കൂളിന്റെ പുതിയ ടോയ്ലറ്റ് സമുച്ചയം റോജി.എ ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഷിജ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ശാന്ത ബിനു, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി, ബിനോയ് കൂരൻ, അമ്പിളി ശ്രീകുമാർ, സിജു കല്ലുങ്ങൽ, ഷാനിത നൗഷാദ്,പി.ബി.സജീവ്, അംബിക ബാലകൃഷ്ണൻ, ഷൈജൻ തോട്ടപ്പിള്ളി, ഷിജി വർഗീസ്, ശാന്ത ചാക്കോ, റെന്നി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.