
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം യാത്രക്കാരിൽ നിന്ന് അനധികൃത സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 902 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടിച്ചത്. ഇതിൽ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വർണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അൻസാർ പിടിയിലായി. സ്വർണം നാല് കാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.