കളമശേരി: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അന്യസംസ്ഥാ തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. എലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പും ജില്ലാ ഇൻഫൊർമേഷൻ ഓഫീസ്, ഏലൂർ നഗരസഭാ, ആരോഗ്യ വകുപ്പ്, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.ടി.ഹാരിസ്, സന്നദ്ധ സംഘടനാ പ്രവർത്തകനായ രവീന്ദ്ര പ്രസാദ്, ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ പി.എ.നദീറ നാസർ, അഡീഷണൽ എക്സിക്യുട്ടീവ് ഓഫീസർ ജോസ് രാജു, അസിസ്റ്റന്റ് ലേബർ ഓഫീസർ ലൂവീത്ത ജാൻസി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.