തൃപ്പൂണിത്തുറ: അറിവിന്റെ ലോകത്ത് പുസ്തകപൂരം തീർത്ത് ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ.
കുട്ടികളിലെ വായന ശീലം കണ്ടെത്തുവാനും പരിപോഷിപ്പിക്കാനും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നടത്തിയ പുസ്തകോത്സവത്തിന്റെ ഭാഗമായി ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം വിജ്ഞാനം പകരുന്നതായി.
സി.പി. താര (റിട്ടയേർഡ് ബോട്ടണി പ്രൊഫസർ, ഇന്റർനാഷണൽ ബുക്ക് ഫെയർ കമ്മിറ്റി അംഗം), ശ്രീകല (ഇന്ത്യൻ നേവി ചീഫ് ലൈബ്രറിയൻ), രാജേഷ് (ജനം ടി.വി.ജേണലിസ്റ്റ്), ധന്യ സി രാജ് (സ്കൂൾ ലൈബ്രറിയൻ) എന്നിവർ നേതൃത്വം നൽകി.