പള്ളുരുത്തി: അനധികൃത മദ്യ വില്പന നടത്തിയ കേസിൽ ഒരാളെ മട്ടാഞ്ചേരി എക്സൈസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി വി.എ.ടി.റോഡിൽ ചെട്ടിപാടം തൈപറമ്പിൽ വീട്ടിൽ ഭുവന ചന്ദ്രനെയാണ് മട്ടാഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബിവറേജസിൽ നിന്ന് മദ്യം വാങ്ങി ചെറിയ കുപ്പികളിലാക്കി വില്പന നടത്തി വന്നിരുന്ന ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പ്രിവന്റീവ് ഓഫീസർ കെ.കെ.അരുൺ, എക്സൈസ് സിവിൽ ഓഫീസർ ടോണി ഹെസക്കിയേൽ, ഡ്രൈവർ അജയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.