
കോതമംഗലം: കോതമംഗലം കുരൂർ പാലത്തിന് സമീപം ഒമിനി വാൻ കത്തിനശിച്ചു. പെട്രോൾ പമ്പിൽ നിന്ന് ഗ്യാസ് നിറച്ച് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പിന് ജീവനക്കാർ വാൻ പുറത്തേക്ക് തള്ളിനീക്കിയതോടെ വൻഅപായം ഒഴിവായി. കോതമംഗലം സ്വദേശി രാജുവിന്റെ ഒമിനിയാണ് കത്തിച്ചമ്പാലായത്. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും വാഹനം പൂർണമായും അഗ്നിക്ക് ഇരയായിരുന്നു.