
കാലടി: പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം അനുവദിക്കുക, തൊഴിലാളികളുടെ നഷ്ടമായ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക. ലീവ് വിത്ത് വേജസ് ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് സംസ്ഥാന വ്യാപകമായി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്ലാന്റേഷൻ കോർപ്പറേഷനിലെ സി.ഐ.ടി.യു സംഘടനകളുടെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി.കെ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരളാ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും.