
കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലും തൃക്കണ്ണാപുരം ശിവക്ഷേത്രത്തിലും കവർച്ച നടത്തിയ പ്രതികളെ ണിക്കൂറുകൾക്കകം പിടികൂടിയ അന്വേഷണ സംഘത്തെ ക്ഷേത്ര ഭരണസമിതിയുടെയും ഭക്തജനങ്ങളും ചേർന്ന് ആദരിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ ഞാലിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ
ക്ഷേത്രം മാനേജർ കാരിക്കോട്ടില്ലം നാരായണൻ ഇളയത്
പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന
കൂത്താട്ടുകുളം എസ്.എച്ച്.ഒ
കെ.ആർ.മോഹൻദാസ്,
എസ്.ഐമാരായ ഷിബു വർഗീസ്,
രാധാകൃഷ്ണൻ,
ശിവകുമാർ,
എ.എസ്.ഐമാരായ ബിജു ജോൺ, രാജു പോൾ
എസ്.സി.ഒ മനോജ് കുമാർ, പി.ആർ.ഒ രതീഷ്.വി.കെ, എന്നിവരെയാണ് ആദരിച്ചത്.സെക്രട്ടറി സതീശൻ കുഞ്ചിറക്കാട്ട്, രാധാ രാമൻ പട്ടരുമഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു. ജൂലായിലായിരുന്നു ഇരുക്ഷേത്രങ്ങളിലും കവർച്ച നടന്നത്.