
ആലുവ: ചൂണ്ടി ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ എൻ.എസ്.എസ്, ലഹരി വിരുദ്ധ സെൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ എസ്.ഐ പൗലോസ് കുട്ടമ്പുഴ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു.
കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. അസി. യറക്ടർ ഫാ. തോമസ് മഴുവഞ്ചേരി, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വി.എസ്. സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, അദ്ധ്യാപകരായ പ്രൊഫ. ജേക്കബ്ബ് ജോസഫ്, പ്രൊഫ.കെ.എം. ശ്രീജ, ഡോ. വിദ്യ, പ്രൊഫ. സോനു ചെറിയാൻ, പ്രൊഫ. എം. ജിനീഷ്, ജോണി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.