കൊച്ചി: ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റായി ഫെലിക്‌സ് ജെ. പുല്ലൂടനെ വീണ്ടും തിരഞ്ഞെടുത്തു. ജോസഫ് വെളിവിലാണ് ജനറൽ സെക്രട്ടറി.
മറ്റ് ഭാരവാഹികൾ: ജോൺ പുളിന്താനം (വർക്കിംഗ് പ്രസിഡന്റ്) വി.ജെ.പൈലി, ആന്റോ കൊക്കാട്ട്, ഇ.ആർ.ജോസഫ്, ലോനൻ ജോയ് (വൈസ് പ്രസിഡന്റുമാർ), സ്റ്റാൻലി പൗലോസ്, ആന്റണി മുക്കത്ത്, ജോസ് മേനാച്ചേരി, ജോസഫ് സയോൺ (സെക്രട്ടറിമാർ) ലോനപ്പൻ കോനുപറമ്പൻ (ട്രഷറർ). പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോസഫ് വെളിവിൽ, ജേക്കബ് മാത്യു, ജോർജ് കട്ടിക്കാരൻ, അഡ്വ.വർഗീസ് പറമ്പിൽ, വിംഗ് കമാൻഡർ എൻ.ജെ.മാത്യു, തോമസ് പ്ലാശേരി എന്നിവർ സംസാരിച്ചു.