
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ചികിത്സാ സംരംഭമായ ലൂർദ് ഹെൽത്ത് സെന്റർ ചേരാനല്ലൂരിൽ ഇന്ന് രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ ആശീർവദിക്കും. ആശുപത്രി ഡയറക്ടർ ഫാ.ഷൈജു തോപ്പിൽ, വാർഡ് കൗൺസിലർ അംബിക സുദർശൻ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോർജ് സെക്വേര, ഫാ.വിമൽ ഫ്രാൻസിസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.സോണി കളത്തിൽ, ഫാ.എബിൻ ജോസ് എന്നിവർ പങ്കെടുക്കും. ലൂർദ് ആശുപത്രിയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 13 ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളും പ്രവർത്തിക്കും.