ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് തൊഴിലാളി ഗ്രാമസഭ 2023 - 24 വാർഷം അഞ്ച് കോടി രൂപയുടെ പദ്ധതിയ്ക്ക് രൂപം നൽകി. തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള 1.20 കോടിയുടെ പദ്ധതി പൂർത്തികരണത്തോടെ എം.ജി.എൻ.ആർ.ജി.എസിൽ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കും. കനാൽ വൃത്തിയാക്കൽ, തരിശു ഭൂമി വികസനത്തിലൂടെ കൃഷിയോഗ്യമാക്കൽ, മൂന്നു മീറ്റർ വരെയുള്ള മണ്ണ് റോഡ് കട്ട വിരിക്കൽ, മത്സ്യക്കൃഷി കുളം നിർമ്മാണം, ക്ഷീര കർഷകർക്ക് തീറ്റപുൽ കൃഷി, ആട്ടിൻകൂട്, കോഴി കൂട് നിർമ്മാണം, കാലി തെഴുത്ത് നിർമ്മാണം, വെസ്റ്റ് വെള്ളം ശേഖരികുവാൻ സോക്പ്പിറ്റ്, ഖര മാലിന്യനിർമ്മാർജന യൂണിറ്റ്, കുടുംബശ്രീ യൂണിറ്റുകൾക്ക് വർക്ക്‌ഷെഡ് തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് ഷെഫീക്, ഷീല ജോസ്, പഞ്ചായത്തംഗങ്ങളായ കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, കെ. ദിലീഷ്, രമണൻ ചേലാകുന്ന്, രാജേഷ് പുത്തനങ്ങാടി, ലൈലാ അബ്ദുൾ ഖാദർ, പി.എസ്. യുസഫ്, അലീഷാ ലിനേഷ്, പി.വി. വിനീഷ്, സബിതാ സുബൈർ, ലീനാ ജയൻ, സുബൈദാ യുസഫ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് അസി.എഞ്ജിനിയർ വി.കെ. സബിതാ പദ്ധതി വിശദീകരിച്ചു.