anwar-sadath-mla

നെടുമ്പാശേരി: അങ്കമാലി ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂൾ, എൽ.പി സ്‌കൂൾ, ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയം എന്നിവിടങ്ങളിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി 109 സ്‌കൂളുകളിൽ നിന്ന് 3000ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോജി.എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ലോഗോ രൂപകൽപന ചെയ്ത ആൽബിൻ ജോണിന് ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഗോപി ഉപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ എം.എസ്. വൃന്ദ, ഹെഡ്മാസ്റ്റർ എ.എൽ. ജൂഡ്‌സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, ഷക്കീല മജീദ്, റജീന നാസർ, നൗഷാദ് പാറപ്പുറം, സി.എസ്. അസീസ്, ഇ.ഡി. ഉണ്ണികൃഷ്ണൻ, പി.എം. മുഹമ്മദ് ഹുസൈർ, കെ.ജെ. എൽദോസ്, പി.വി. മുരുകദാസ്, പി.ജെ. ഷാജു, കെ.എ. മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു.