ആലുവ: ആലുവയിലെ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ അഞ്ചാം കുട്ടികൾക്ക് കൂട്ടത്തോടെ അസ്വാഭവികമായി തൊലിപ്പുറത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശ്നം ഗുരതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആദ്യം ഒരു കുട്ടിയ്ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ചൊറിച്ചിലിനുള്ള മരുന്ന് പുരട്ടി നൽകിയതിന് പിന്നാലെ കൂടുതൽ കുട്ടികളും സമാന ബുദ്ധിമുട്ട് കാട്ടി അദ്ധ്യാപികയെ സമീപിച്ചു. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് വിളിച്ചുവരുത്തി. ഇവരെത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.